മദ്യത്തിൻ്റെ കേരളത്തിലേക്കുള്ള ഒഴുക്ക് തുടരുന്നു , കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ
കാസർകോട്:: കേരളത്തിൽ മദ്യഷോപ്പുകൾ തുറന്നിട്ടും കർണ്ണാടക മദ്യത്തിൻ്റെ കേരളത്തിലേക്കുള്ള ഒഴുക്ക് നിർബാധം തുടരുന്നു
കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം സോമജ സ്വദേശി എസ്. ചെന്നയ്യ (25) യെയാണ് കാസർകോട് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
എൻമജെ കുരിയടുക്കത്ത് വാഹന പരിശോധനക്കിടെയാണ് കെ.എ ൽ14. എഫ് 6418 നമ്പർ മാരുതി ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 180 മില്ലിയുടെ നാൽപത്തിയെട്ട് ടെ’ട്രാ പാക്കറ്റ് കർണ്ണാടക മദ്യവും പത്തൊമ്പത് കുപ്പി ബിയറുമായി പ്രതി പിടിയിലായത്. വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ
എം.വി.സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കുമാർ പി . മോഹനകമാർ എൽ. ശൈലേഷ് കുമാർ പി, ഡ്രൈവർ ദിജിത്ത് പി.വി. എന്നിവരും ഉണ്ടായിരുന്നു. കാർ അധികൃതർ കസ്റ്റ ഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
മറ്റൊരു വാഹന പരിശോധനക്കിടെ ഓട്ടോയിൽ കടത്തു കയായിരുന്ന കർണ്ണാടക മദ്യ ശേഖരം എക്സൈസ് സംഘം പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു
മഞ്ചേശ്വരം ഹൊസബെട്ടു കീർത്തേശ്വരബീച്ചിൽ വാഹന പരിശോധനക്കിടെ ഓട്ടോ ഡ്രൈവർ ഉദയ നിലയത്തിലെ മോനപ്പയുടെ മകൻ ഹരിപ്രസാദ് ആണ് ഓട്ടോ ഉപേക്ഷിച്ച് ഓടിപ്പോയത്. കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.മോഹനന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 119 കുപ്പി കർണ്ണാടക മദ്യവും പതിനെട്ട് കുപ്പി ബിയറും പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച് കെ.എൽ. 14 7631 നമ്പർ ഓട്ടോ അധികൃതർ കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ സുധീഷ്, ഹമീദ്, എക്സൈസ് ഡവർ ഇ.കെ.സത്യൻ എന്നിവരും ഉണ്ടായിരുന്നു.