ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക: രാജ് മോഹൻ ഉണ്ണിത്താൻ എം.പി
കാഞ്ഞങ്ങാട് : ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിനെ തിരിച്ചുവിളിച്ച് ദ്വീപ് നിവാസിനികളോട് നീതി പാലിക്കണമെന്നും സ്വൈര ജീവിതത്തിന് തടസ്സം നിൽക്കുന്ന ഗുണ്ട നിയമങ്ങൾ പിൻവലിച്ചു സർക്കാർ ദ്വീപ് നിവാസികളോട് മാപ്പ് പറയണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. ‘ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിൻ്റെ ക്രൂര നടപടികൾ അവസാനിപ്പിക്കുക ‘ എന്ന മുദ്രാവാക്യത്തിൽ എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡണ്ട് സഈദ് അസ്അദി പുഞ്ചാവി അദ്യക്ഷനായിരുന്നു. ജില്ലാ വർക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, മേഖല ജനറൽ സെക്രട്ടറി ഹനീഫ് ദാരിമി അരയി, ട്രഷറർ ആരിഫ് അഹ്മദ് ഫൈസി പാണത്തൂർ, ഹാരിസ് ചിത്താരി, റംലി മുഹമ്മദ് ദാരിമി , ഹുസൈൻ മീനാപീസ്, അജാനൂർ പഞ്ചായത്ത് മെമ്പർ ഇബ്റാഹിം ആവിക്കൽ എന്നിവർ സംസാരിച്ചു.