ആരോഗ്യ മേഖലയ്ക്ക് കെ ഇ എ കുവൈത്തിന്റ കൈത്താങ്ങ്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക്
25 ഓക്സിജന്‍ സിലിണ്ടറുകള്‍ കൈമാറി.
കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിയെ മറികടക്കാനായി
ആരോഗ്യ മേഖലയ്ക്ക് കെ ഇ എ കുവൈത്തിന്റ കൈത്താങ്ങായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക്
25 ഓക്സിജന്‍ സിലിണ്ടറുകള്‍ കൈമാറി.
കഴിഞ്ഞ 17 വര്‍ഷമായി കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന കാസർകോട് ജില്ലാ പ്രവാസി സംഘടന കെ ഇ എ – കുവൈത്തിലെ ഗ്ലോബല്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച 25 ഓക്സിജൻ സിലിണ്ടറുകള്‍ സമാഹരിച്ചത്.
വിവിധ ഏരിയാ കമ്മിറ്റിക്കളുടെ സഹകരണത്തോടുകൂടിയാണ് സിലിണ്ടറുകൾ നാട്ടിലെത്തിച്ചത്. ചീഫ് പാട്രന്‍ സത്താര്‍ കുന്നില്‍ പാട്രന്‍ മഹമൂദ്, ചെയര്മാന് ഖലീല്‍ അടൂര്‍ , പ്രസിഡണ്ട് പി.എ നാസര്‍ സെക്രട്ടറി സുധന് ആവിക്കര , ട്രഷറര്‍ സി. എച്ച് മുഹമ്മദ് കുഞ്ഞി, കോര്‍ഡിനേറ്റര്‍ അസീസ് തളങ്കര എന്നിവരാണ് ഈ മാതൃകാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നടന്ന ഓക്സിജൻ കൈമാറൽ ചടങ്ങ് കാഞ്ഞങ്ങാട് എംഎല്‍എ, ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.ഡി.എം.ഒ ഡോ.. കെ.ആർ രാജന്, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍,സാമൂഹ്യ പ്രവര്‍ത്തകനായ ഹമീദ് ഹാജി, കെ ഇ എ പ്രസിഡണ്ട് നാസര്‍ പി എ അഡൈ്വസറി ബോര്‍ഡ് അംഗം സലാം കളനാട്, പ്രവര്‍ത്തകരായ എസ്.എം ഹമീദ്,സാജു പള്ളിപ്പുഴ,ഇദ്ദീന്‍ തൊട്ടി, അഷ്റഫ് കളത്തില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.