നിരക്ക് വർധിപ്പിക്കില്ല ; പ്ലാനുകളിൽ മാറ്റം വരുത്താനൊരുങ്ങി ടെലികോം കമ്പനികൾ
ഡൽഹി: കോവിഡ് പ്രതിസന്ധികൾക്കിടയിൽ നിരക്കു വർധനവരുന്നത് തിരിച്ചടിയാകുമെന്ന നിഗമനത്തിൽ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു ടെലികോം കമ്പനികൾ.
പകരം, പ്ലാനുകൾ പരിഷ്കരിച്ചു ശരാശരി പ്രതിമാസ വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ–ഐഡിയ തുടങ്ങിയ കമ്പനികൾ.
ഇപ്പോൾ നൽകുന്ന ഡേറ്റയുടെ അളവു കുറക്കുകയും കൂടുതൽ കാലാവധിയുള്ള പ്ലാനുകളുമാണ് കമ്പനികൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ കമ്പനികളുടെ 5–10% വരുമാനം ഉയർത്താൻ സാധിക്കുമെന്നു കണക്കാക്കുന്നു.