ഫാഷൻ ഗോൾഡ് തട്ടിപ്പ്, മുസ്ലിം ലീഗ് നേതാവ് ഖമറുദ്ദീന്റെ വീട്ടില്‍ നിക്ഷേപകരുടെ ബഹളം
ഇനിപൂക്കോയത്തങ്ങളുടെ വീട് വളയുമെന്നും
തൃക്കരിപ്പൂര്‍:മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം സി ഖമറുദ്ദീന്റെ ഇടച്ചാക്കൈയിലുള്ള വീട്ടില്‍ ജ്വല്ലറി നിക്ഷേപകരുടെ പ്രതിഷേധം. ചൊവ്വാഴ്ച പ കല് 10 നാണ് 40ഓളം നിക്ഷേപകര്‍ സംഘടിച്ചെത്തിയത്. സംഭവ സമയം ഖമറുദ്ദീന് സ്ഥലത്തില്ലാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ തുറന്നില്ല.
സ്ത്രീകളും കുട്ടികളടങ്ങുന്ന സംഘം മണിക്കൂറോളം കുത്തിയിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചന്തേര പൊലീസ് എത്തി ചര്‍ച്ച നടത്തി. തുടര്‍ന്ന് സമരക്കാര്‍ പിന്മാറി. ഖമറുദ്ദീന് ചെയര്‍മാനായ ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ജ്വല്ലറി 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. ജ്വല്ലറി ഒന്നര വര്‍ഷം മുമ്പ് പൂട്ടി. കേസില്‍ ഖമറുദ്ദീന് 97 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയേണ്ടിവന്നു.
ജയില്‍ നിന്ന് പുറത്തുവന്ന ഖമറുദ്ദീന് ഉപ്പളയിലാണ് താമസം. എടച്ചാക്കൈയില്‍ ഉണ്ടെന്ന് അറിഞ്ഞാണ് നിക്ഷേപകര്‍ സംഘടിച്ചെത്തിയത്. കേസിലെ പ്രധാന പ്രതികളായ ടി കെ പൂക്കോയ തങ്ങളും മകന് ഹിഷാമും ഒളിവിലാണ്.