ജാനുവിന് തുക കൈമാറിയത് ബിജെപി ജില്ലാ സെക്രട്ടറി ; പണം നല്കിയത് പ്രസാദം എന്ന് പറഞ്ഞ് തുണിസഞ്ചിയില്പുതിയ ഫോണ് സംഭാഷണം പുറത്ത്
കണ്ണൂർ:ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാവാൻ, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സി കെ ജാനുവിന് ബത്തേരിയിൽവെച്ച് 25 ലക്ഷംരൂപകൂടി കോഴനൽകിയെന്ന് മൊഴി. വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ മാർച്ച് 26ന് രാവിലെ ബത്തേരിയിലെ മണിമല ഹോം സ്റ്റേയിൽവെച്ചാണ് പണം കൈമാറിയതെന്ന് ജെആർപി ട്രഷറർ പ്രസീത അഴീക്കോടാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ്കുമാറിന് മൊഴി നൽകിയത്. പൂജ നടത്തിയതിന്റെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയിൽ പണം നൽകിയത്. ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊഴാറ, കോ ഓർഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരും മുറിയിലുണ്ടായിരുന്നു.
പണംകൈമാറുന്നതിന്റെ തലേന്ന് 25 ലക്ഷം ശരിയാക്കിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ഫോണിൽ തന്നെ വിളിച്ചറിയിച്ചതായും പ്രസീത പറഞ്ഞു. പണം കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളാരായാൻ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലന്നും ഗണേശ്ജി ആരാണെന്ന് സി കെ ജാനുവിന് അറിയില്ലേയെന്ന നീരസവും സുരേന്ദ്രൻ പ്രകടമാക്കിയതായും പ്രസീത പറഞ്ഞു. മാർച്ച് ഏഴിന് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ കെ സുരേന്ദ്രൻ ജാനുവിന് 10 ലക്ഷംരൂപ കൈമാറിയതായി പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതിനിടയില്
കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോൺ സംഭാഷണം പുറത്ത്. സികെ ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെയാണെന്ന് പറയുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പണം ഏർപ്പാട് ചെയ്തിരിക്കുന്നത് ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറി എം ഗണേഷാണെന്നാണ് സുരേന്ദ്രൻ്റെ സംഭാഷണത്തിലുള്ളത്.
ആർഎസ്എസ് പ്രതിനിധിയായ ബിജെപി ഓർഗനെസിംഗ് സെക്രട്ടറിയാണ് എം ഗണേഷ്. ജെആർപിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്ന് സുരേന്ദ്രൻ പറയുന്നതായി കേൾക്കാം. മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് പണം കൈമാറിയത്. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്.