തുണി ആറിയിടാന്ഉപയോഗിക്കുന്ന കമ്പികൊണ്ട്ഭര്ത്താവ് മുറിക്കകത്ത് വെച്ച് ക്രുരമായി മര്‍ദ്ദിച്ചു; അമ്മായിയമ്മ അടിവയറ്റില്‍ ചവിട്ടി. രാജപുരം പോലീസില്‍ സ്ത്രീധന പീഡന പരാതി നല്കിയ പാണത്തൂരിലെ
ഷബീബ ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.
കാഞ്ഞങ്ങാട്: കല്യാണം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതല്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് നവവധുവിന് ഭര്‍ത്യവീട്ടില്‍ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും മാതാവും ചേരന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ യുവതി ഭരത്യവീട് വിട്ട് നിയമനടപടി ആരംഭിച്ചു. പാണത്തൂര്‍ ചെറുപനത്തടിയിലെ ഫസിയയുടെ മകള്‍ ഷബിബ ഷഹനെയാണ് (19) ഭര്‍ത്താവും ഉമ്മയും ചേര്‍ന്ന് അതിക്രുരമായി പീ ഡനത്തിനിരയാക്കിയത്. ഭര്‍ത്താവ് കൊളവയലില്‍ സി പി മന്‍സിലില്‍ സി.പി.ആസിഫ്, ഉമ്മ ബീഫാത്തിമ , എന്നിവര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പ റഞ്ഞു. മൂന്നുമാസക്കാലം പീഡനം അനുഭവിച്ചു. ക ല്യാണ സമയത്ത് 30 പവന്
സ്വർണം നല്‍കിയിരുന്നു.
ഇതില്‍ നിന്ന് പത്ത് പവന് ഭര്‍ത്താവ് വില്‍പ്പന നടത്തിയതായി ഷബീബ പറയുന്നു. കല്യാണം നിശ്ചയിച്ചതിന് ശേഷം വീട്ടിലെത്തിയ രക്ഷിതാക്കള്‍ കാണാതെ ഒരു പവന് സ്വര്‍ണ്ണാഭരണവും ഭര് ത്താവ് കൈക്കലാക്കിയത്രെ. സഹോദരിയുടെ കല്യാണത്തിന് പത്ത് പവന്കുടി വേണമെന്നാവശ്യപ്പെട്ടാണ് ഉമ്മയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് ഷബീബ പോലീസില്‍
നല്കിയ പരാതിയില്‍ പറയുന്നു. മെയ് 16 ന് രാത്രി ഭര്‍ത്താവ് മുറിക്കകത്ത് വെച്ച് ഷബിബയെ ക്രുരമായി മര്‍ദ്ദിക്കുകയും നിലത്ത് അടിച്ചുവീഴ് ത്തുകയും ചെയ്തുവത്രെ. ഈ സമയം ഉമ്മ അടിവയറ്റില്‍ ചവിട്ടുകയും തുണി ആറിയിടാന്‍ ഉപയോഗിക്കുന്ന കമ്പികൊണ്ട് അടിക്കുകയും ചെയ്തുവെന്നും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്. ഇവരുടെ മര്‍ദനത്തില്‍
ഷബീബ ബോധരഹിതയായി. ഭർത്താവിൻറെ മൂത്ത സഹോദരൻ അശ്റഫ് ഓടിയെത്തിയാണ് മർദ്ദനത്തിൽ നിന്നും പിന്തിരിപ്പിച്ചത്. പിന്നീട മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഭര്‍ത്യസഹോദരന്‍ മരുന്ന് വാങ്ങിച്ച് നല്കിയതയും പരാതിയിൽ പറയുന്നുണ്ട്. തൊട്ടടുത്ത ദിവസം കോളവയിലെ വീട്ടിൽ നിന്നും പാണത്തൂരിലെ സ്വന്തം വീട്ടിലേക്ക് കാറിൽ കൊണ്ടുവിടാൻ പോകുമ്പോഴും വഴിയിലും പലയിടങ്ങളിലായും കാറിനുള്ളിൽ വെച്ചും ഭർത്താവ് ക്രുരമായി മര്‍ദ്ദിക്കുകയും ചുരിദാറി ഷാള്‍ കൊണ്ട് കഴുത്തില്‍മുറുക്കി കൊല്ലാൻ ശ്രമിക്കുകയും കാറില്‍ നിന്നും ചവിട്ടി പുറത്തിടുകയും ചെയ്തു. പരിക്കേറ്റ ഷബിബ പനത്തടി താലുക്ക് ആശുപ്രതിയില്‍ ചികിത്സ തേടിയിരുന്നു. ഇനി നീ ജീവനോടെ ഇരിക്കില്ലെന്ന് കൊന്നു കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടി പരാതിയെ തുടർന്ന് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.