നിസ്വാർത്ഥ പത്രപ്രവർത്തകനായിരുന്നു എം.വി ദാമോദരൻ: ടി മുഹമ്മദ് അസ്ലം.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ടും മനോരമ ലേഖകനുമായിരുന്ന എം.വി ദാമോദരൻ്റെ 25 – ആം ചരമവാർഷികവും അനുസമരണവും പ്രസ് ഫോറം ഹാളിൽ നടന്നു.
മുതിർന്ന പ
ത്ര പ്രവർത്തകൻ ടി മുഹമ്മദ് അസ്ലം അനുസ്മരണ പ്രഭാഷണം നടത്തി
എളിമയും നിശ്ചയദാർഡ്യവും, സഹപ്രവർത്തകരോട് സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച നിസ്വാർത്ഥ പത്രപ്രവർത്തകനായിരുന്നു എം.വി ദാമോദരൻ ‘ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് ചേക്കേറിയെങ്കിലും തൻ്റെ പത്രപ്രവർത്തന കാലത്ത് എല്ലാ രാഷ്ട്രീയ കാരോടും സൗഹാർദ്ദം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ദാമോദരനെന്ന് ടി മുഹമ്മദ് അസ്ലം അനുസ്മരിച്ചു.
മാനുവൽ കുറിച്ചിത്താനം, കാവുങ്കാൽ നാരായണൻ, എൻ ഗംഗാധരൻ ടി.കെ
നാരായണൻ പാക്കം മാധവൻ എന്നിവർ സംസാരിച്ചു.
പ്രസ് ഫോറം പ്രസിഡണ്ട് പ്രവീൺ കുമാർ ആധ്യക്ഷം വഹിച്ചു സെക്രട്ടറി ജോയി മാരൂർ സ്വാഗതം പറഞ്ഞു.
ജോ. സെക്രട്ടറി ബാബു കോട്ടപ്പാറ നന്ദി പറഞ്ഞു.