അതിസംഭ്രമ വിവരങ്ങളുമായി രാമനാട്ടുകര അപകടം: മരിച്ചവരുടെ വാഹനത്തില്‍ ഈത്തപ്പഴവും പാല്‍പ്പൊടിയും.
കോഴിക്കോട്: രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘാംഗങ്ങളായ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹത ഒഴിയാതെ പോലീസും അന്വേഷണ ഉദ്യോഗസ്ഥരും. കരിപ്പുര്‍ വിമാനത്താവളത്തില്‍നിന്നു സ്വര്‍ണം കൊണ്ടുപോവാന്‍ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടര്ന്നവരാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ക്വട്ടേഷന്‍ സംഘങ്ങളുടെ വാഹനത്തില്‍ എങ്ങനെ വിദേശ ഈത്തപ്പഴങ്ങളും നിഡോ പാല്‍പൊടികളും മറ്റും എത്തിയെന്നാണ് ഉയരുന്ന ചോദ്യം. അതിനൊപ്പം ഓപ്പറേഷന് വിജയിക്കുന്നതിന് മുന്നെ മദ്യപിച്ച് അതിവേഗത്തില്‍ കൊടുവള്ളി സംഘത്തെ പിന്തുടരാനുള്ള സാധ്യതയിലും സംശയമുയരുന്നുണ്ട്.
നിലവില്‍ എട്ടു പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളത്. കവര്‍ച്ചാ ശ്രമത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസിന് പരാതിക്കാര്‍ ആരുമില്ല. ഇതോടെ കേസ് എങ്ങനെ നിലനില്‍ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മരിച്ച ക്വട്ടേഷന്‍ സംഘങ്ങള്‍ ലക്ഷ്യമിട്ട 2.33 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചതോടെയാണ് ഇവരുടെ ഓപ്പറേഷന് പാളിയതെന്നാണ് പോലീസ് നല്കുന്ന വിവരം.
മടങ്ങിപ്പോവുന്നതിനുടെ സ്വര്‍ണം വാങ്ങാനെത്തിയ കൊടുവള്ളി സംഘവും ചെര്‍പ്പുളശ്ശേരി സംഘവം ഏറ്റുമുട്ടിയെന്നും ഇതിനിടെ അപകടമുണ്ടായെന്നും പോലീസ് പറയുന്നു. സ്വര്‍ണം കസ്റ്റംസ് പിടിച്ചെന്ന് രണ്ട് സംഘങ്ങള്‍ക്കും ബോധ്യം ഉണ്ടായിരുന്നെങ്കില്‍ ഇത്ര വലിയ അപകടകരമായ ചെയ്സിങ്ങിലേക്ക് സംഘാംഗങ്ങള്‍ പോവാനുള്ള സാധ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സ്വര്‍ണം കിട്ടാതെ മടങ്ങിയെന്ന് പറയുന്ന കൊടുവള്ളി സംഘത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനാല്‍ വേറേതെങ്കിലും രീതിയില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടോയെന്നും കസ്റ്റംസ് പിടിച്ചെടുത്തെന്ന് പറയുന്ന 2.33 കിലോ സ്വര്‍ണത്തിനപ്പുറം വേറെ സ്വര്‍ണം വിമാനത്താവളത്തിനു പുറത്തേക്ക് കടന്നോയെന്ന സൂചനയുമുണ്ട്. കേസന്വേഷണം കസ്റ്റംസില്‍നിന്ന് കഴിഞ്ഞ ദിവസം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവവമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ ഐ.പി.സി 399 പ്രകാരമാണ് കേസെടുത്തത്.
ഏകദേശം 1.33 കോടി വിലമതിക്കുന്ന സ്വര്‍ണമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പുര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ്(23)നെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ദുബായില്‍ നിന്ന് തിങ്കളാഴ്ച 2.30 ന് ആണ് ഇയാള്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്. ഈ സ്വര്‍ണം അന്വേഷിച്ചായിരുന്നു ക്വട്ടേഷന്‍ സംഘങ്ങള്‍ എത്തിയത് എന്നാണ് പോലീസ് പറയുന്നത്.