തിരുവനന്തപുരം:ഷാഫി പറമ്പില്‍ എം.എല്‍.എ ക്കെതിരെയായ പൊലീസ് ആക്രമണത്തില്‍ പ്രതിഷേധവുമായി നിയമസഭയില്‍ പ്രതിപക്ഷം. ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം സഭയില്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള നിര്‍ത്തിവെക്കാന്‍ ആവില്ലെന്നും ഷാഫിയുടെ വിഷയത്തില്‍ ലഭിച്ച അടിയന്തര നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്കി. തുടര്‍ന്ന് പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയാണ്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.
കേരള സര്‍വകലാശാലയിലെ മോഡറേഷന് മാര്‍ക്ക് തട്ടിപ്പിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.