മംഗളുരു നോര്‍ത്ത് എസിപി രഞ്ജിത്ത് കുമാര്‍ പിടിവിട്ടില്ല , മയക്കുമരുന്ന് കടത്ത് കേസില്‍ പ്രധാന പ്രതികളായ
കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍; ഇതുവരെ പിടിയിലായത് ആറ് കാസര്‍കോട്ടുകാര്‍
മംഗളുരു :മംഗളുരു : കൊണാജെ പൊലീസിന്റെ പിടിയിലായ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ട് പേര് കൂടി അറസ്റ്റില്‍. നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായ രണ്ടാമത്തെയാള്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് റമീസ്, നൈജീരിയയിലെ സ്റ്റാന്‍ലി ചിമ എന്നിവരാണ് ബെംഗളൂറില്‍ നിന്ന് പിടിയിലായത്. ഇവരാണ് ഈ കേസിലെ പ്രധാന പ്രതികളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴ് പേരില്‍ ആറ് ആളുകളും കാസര്‍കോട് സ്വദേശികളാണ്.
ജൂൺ അഞ്ചാം തിയതി വെള്ളിയാഴ്ച വൈകുന്നേരമാണ് മംഗ്ലൂരു കോനാജെ പോലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്ന് മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസാബിൽ, അഹമ്മദ് മസൂക്ക് എന്നിവരിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം മയക്കുമരുന്നും ഒരു കാറും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തത് , മുനഫ് ബിബിഎ പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ് . മുസബിൽ ബെംഗളൂരുവിലെ ജെ പി നഗറിലെ ഒരു ഹോട്ടലിൽ ജോലിചയ്തു വരുന്നു .മസൂക്ക് നെലമംഗല, ബെംഗളൂരു, എന്നിവിടങ്ങളിലെ സ്പോർട്സ് ഷോപ്പിലുമാണ് ജോലി ചെയ്യുതിരുന്നത് .
ജൂൺ ആദ്യവാരം ഉപ്പളയിലും , കാസർകോടും കേന്ദ്രികരിച്ചു മൂന്ന് പേർ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് കാസർകോട് ഡി വൈ എസ് പി പി പി സദാനന്ദന് നേരത്തെ വിവരം ലഭിച്ചിരുന്നു .പ്രതികളെ തേടിയിറങ്ങിയ ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗങ്ങൾ പിടികൂടുമെന്ന് ഘട്ടമെത്തിയപ്പോൾ മയക്കുമരുന്നുമായി ഇവർ കർണാടകയിലേക്ക് കടന്നതും
കോനാജെ പോലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്ന് പിടിച്ചതും . ഇവരിൽ നിന്ന് പിടിച്ചെടുത്ത മുഴവൻ വസ്തുക്കളുടെ മൂല്യം 17,37,000 രൂപയാണ് . ആദ്യം പിടിയിലായ പ്രതികള്‍ ബെംഗളൂറിലെ ഒരു ആഫ്രികന്‍ സ്വദേശിയില്‍ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നും രണ്ടാമത് പിടിയിലായവര്‍ ബെംഗളൂറിലെ കമ്മനഹള്ളിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
.പിടിച്ചെടുത്തത് വലിയ അളവിലുള്ള എംഡിഎംഎ മയക്കുമരുന്നൊന്നും ഇവരിൽ നിന്നും ലഹരി വാങ്ങിച്ച് വരെയും കണ്ടെത്തുമെന്നും ആഫ്രിക്കൻ പൗരനെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കമ്മീഷണർ ഉറപ്പുനൽകിയിരുന്നു . പ്രതികളെ പിടികൂടിയ എസിപി നോർത്ത് രഞ്ജിത്ത് കുമാർ, കോനാജെ ഇൻസ്പെക്ടർ പ്രകാശ് ദേവാഡിഗ, സിസിബി ഇൻസ്പെക്ടർ മഹേഷ് പ്രസാദ്, സബ് ഇൻസ്പെക്ടർ ശരണപ്പ, മല്ലികാർജുൻ ബിരദാര, സിസിബി സബ് ഇൻസ്പെക്ടർ പ്രദീപ്, അസി.സബ് ഇൻസ്പെക്ടർ മോഹൻ, റെജി, നാഗരാജ് ലാമണി , അഭിഷേക്, ഉമേഷ് റാത്തോഡ്, മഞ്ജുനാഥ്, മഞ്ജപ്പ, സിസിബി കോൺസ്റ്റബിൾ ജബ്ബാർ, മോഹൻ, മണി എന്നിവരെ കമ്മീഷണർ അഭിനന്ദിച്ചു .