വിമാനത്താവളങ്ങളില്‍ കൊറോണ റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണം:മൊയ്ദീന് കുഞ്ഞി കളനാട്
കാസര്‍േകാട്: യാത്ര വിലക്ക് നീക്കം ചെയ്ത യുഎഇ പ്രവാസികൾക്ക് യാത്രക്ക് മുമ്പുള്ള കൊറോണ റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം വിമാനത്താവളങ്ങളിൽ തന്നെ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ഇന്ത്യൻ നാഷണൽ ലീഗ് കാസറഗോഡ് ജില്ല പ്രസിഡന്റ് മൊയ്ദീൻ കുഞ്ഞി കളനാട് ആവശ്യപ്പെട്ടു ,
അന്താരാഷ്ട്ര വിമാന യാത്രികർ കുറഞ്ഞത് മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിയിരിക്കണമെന്നുള്ളതിനാൽ യാത്ര തിരിക്കുന്നതിന് നാലു മണിക്കൂർ മുമ്പ് യാത്രക്കാർ കൊറോണ റാപ്പിഡ് ടെസ്റ്റ് നടത്തണം എന്ന നിബന്ധന നിലവിൽ പ്രവാസികളെ സംബന്ധിച്ചു അപ്രായോഗികം ആയതിനാലാണ് ഇത്തരമൊരു അപേക്ഷ സർക്കാരിന് സമർപ്പിക്കുന്നതെന്ന് മൊയ്ദീൻ കുഞ്ഞി കളനാട് അറിയിച്ചു , കേരളത്തിന്റെ ക്ഷേമത്തിനും ഐശ്യര്യത്തിനും വേണ്ടി വിലമതിക്കാനാവാത്ത പങ്ക് വഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾക്ക് എന്നും മുന്തിയ പരിഗണന നൽകാറുള്ള ഇടതുപക്ഷ സർക്കാർ ഈ വിഷയത്തിലും പ്രവാസികൾക്ക് കൈത്താങ്ങായി നിലനിൽക്കും എന്ന് തന്നെയാണ് പ്രധീക്ഷയെന്നും മൊയ്ദീൻ കുഞ്ഞി കൂട്ടി ചേർത്തു .