ഇന്നത്തെ അവലോകന യോഗത്തിൽകൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും; ആരാധാനാലയങ്ങള്‍ തുറക്കാൻ സാധ്യത,
തിരുവനന്തപുരം: ലോക്ഡൗണിലെ കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് പത്തിനും താഴെയെത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
ബസ് സർവീസടക്കം അന്തർജില്ലാ യാത്രകൾക്ക് പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. കടകൾ തുറക്കുന്നതിന് സമയം നീട്ടി നൽകാനിടയുണ്ട്. ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാനാണ് സാധ്യത. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതിലും തീരുമാനമുണ്ടാവും.
നിലവിൽ 7 മണി വരെ മാത്രം പ്രവർത്തിക്കാനനുമതി നൽകുന്നത് സംസ്ഥാനത്ത് 72 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകൾ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല.
ലോക്ക്ഡൗൺ പിൻവലിച്ച് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഇളവുകൾ വരുന്നതോടെ രോഗവ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ 30ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന പഞ്ചായത്തുകൾ 25ൽ നിന്ന് 16 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. വാരാന്ത്യസമ്പൂര്ണ ലോക്ഡൗണിലും തുടരണോയെന്ന കാര്യത്തിലും തീരുമാനമുണ്ടാകും