ബെയ്ക്ക് സാദരം 2ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട്: ബേക്കേഴ്സ് അസ്സോസിയേഷനും എസ്പിസിയും, നന്മഫൗണ്ടേഷനും ചേർന്ന സംഘടിപ്പിക്കുന്ന സാദരം’ 2.0 കാസർകോട് ജില്ല തല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് നിർവ്വഹിക്കും കാസർകോട് ജനറൽ ആശുപത്രി പരിസരത്ത് 24 ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ നർക്കോടിക് സെൽ ഡിവൈഎസ്പി ടി.പി പ്രേമരാജൻ സ്വാഗതം പറയും. ബെയ്ക്ക് ജില്ലാ പ്രസിഡണ്ട് സി ചന്ദ്രൻ ആധ്യക്ഷം വഹിക്കും കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ: രാജറാം വിശിഷ്ടാഥിതിയായി പങ്കെടുക്കും എസ്ഐ കെ ശ്രീധരൻ നിർമ്മൽകുമാർ എം. ബെയ്ക് സംസ്ഥാന സെക്രട്ടറി കെ.ആർ ബൽരാജ് എന്നിവർ പങ്കെടുക്കുമെന്ന് ബെയ്ക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് സി അംബുരാജ് അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ആംബുലൻസ് ഡ്രൈവർ ന്മാരെയും കേറോണ മൂലം മരണം വരിച്ചവരുടെ ശവസംസ്കാരം നടത്തുന്നവരെയുമാണ് ചടങ്ങിൽ ആദരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ ഒന്നാംഘട്ടത്തിൽ മുൻ നിര പോരാളികളായ ആരോഗ്യ മേഖലയിലെ നഴ്സുമാരെ യും ,പിന്നീട് പോലീസി നേയും ബേക്കേഴ്സ് അസോസിയേഷൻ മധുരം നൽകി ആദരിച്ചിരുന്നു
അത് കൂടാതെ ” നൻമ ”
ഫൗണ്ടേഷനും ബേയ്ക്കും സംയുക്തമായി “സാദരം” എന്ന പരിപാടിയിലൂടെ ഹോസ്പിറ്റൽ ക്ലീനിംങ് തൊഴിലാളികളെ മധുരം നൽകി ആദരിക്കുകയുണ്ടായി, ഇതി ൻ്റെ തുടർച്ചയായാണ് ” സാദരം 2 ” എന്ന പേരോടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഈ രണ്ട് വിഭാഗക്കാരെയും ആദരിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ. പറഞ്ഞു.