കൊച്ചി: ശബരിമലയില്‍ അക്രമം നടത്തുന്ന സംഘപരിവാറുകാരെ പരിഹസിച്ച് സന്ദീപാനന്ദ
ഗിരി. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ നടത്തിയ കലാപത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
‘എനിക്ക് എന്റെ ഭക്തരോടു പറയാനുള്ളത് എന്റെ പേരു പറഞ്ഞ് നിങ്ങളുടെ മോട്ടോര്‍ സൈക്കിള്‍ നഷ്ടപ്പെടുത്തരുത്.നിങ്ങളില്‍ പലരുടേയും ബൈക്കുകള്‍ തുരുമ്പെടുത്തുപോകുന്നതില്‍ എനിക്കും വിഷമമുണ്ട്’. അയ്യപ്പന് ഇത്തരത്തില്‍ ഉപദേശിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റ്
ശ്രീ ധര്‍മ്മ ശാസ്താ ഉവാച- ശബരിമല ശ്രീ അയ്യപ്പന് പറഞ്ഞു.പ്രിയ ഭക്തരേ വൃശ്ചികമാസം പുലര്‍ന്നു പലരും മല കയറാന്‍ വരും.ചിലര്‍ പ്രേരണാ രൂപത്തിലും,മറ്റു ചിലര്‍ തൃപ്തി അടയാനുള്ള രൂപത്തിലും.
എനിക്ക് എന്റെ ഭക്തരോടു പറയാനുള്ളത് എന്റെ പേരു പറഞ്ഞ് നിങ്ങളുടെ മോട്ടോര്‍ സൈക്കിള്‍ നഷ്ടപ്പെടുത്തരുത്.നിങ്ങളില്‍ പലരുടേയും ബൈക്കുകള്‍ തുരുമ്പെടുത്തുപോകുന്നതില്‍ എനിക്കും വിഷമമുണ്ട്.
തൂണിലും തുരുമ്പിലും ഞാനുണ്ടെന്ന് അറിഞ്ഞ് സമാധാനപ്പെടണം.ബൈക്കുമായല്ലല്ലോ നാം വന്നത് തിരിച്ച് പോകുന്നതും ബൈക്കുമായല്ല എന്നും ഓര്‍ക്കണം.
ഞാന്‍ കൃഷ്ണനായി അവതരിച്ച് വിജയനു നല്കിയ ഉപദേശം മറക്കരുത്.വിജയന്റെ യുദ്ധം സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയായതുകൊണ്ടാണ് ഞാന്‍ വിജയനൊപ്പം നിന്നത് എന്ന് നിങ്ങള്‍ മറക്കരുത്.
നിങ്ങള്‍ക്കും ഒരു അച്ഛാ ദിന് വരട്ടെ.നിങ്ങളുടെ സ്വന്തം അയ്യപ്പന്
സ്വാമി ശരണം.