കരാട്ടയിലെ മികവിന് ആറാട്ടുകടവിലെ സുരേഷ് ബാബുവിന് ബഹ്റൈൻ മാർഷ്യൽ ആർട്സ് ഫെഡറേഷൻ അംഗത്വം
പാലക്കുന്ന് : പേരെടുത്ത കരാട്ടക്കാരൻ. കാൽനൂറ്റാണ്ട് മുൻപേ ബ്ലാക്ക് ബെൽറ്റ് അണിഞ്ഞു.
2003ൽ ബഹ്റൈനിൽ എത്തിയത് മുതൽ കരാട്ടയുടെ എല്ലാ മേഖലകളിലും പരിശീലനം പൂർത്തിയാക്കിയ ആറാട്ടുകടവിലെ സുരേഷ് ബാബുവിന് ബഹ്റൈൻ മാർഷ്യൽ ആർട്സ് ഫെഡറഷൻ മെമ്പർഷിപ്പും ലഭിച്ചു. ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് ജോലി. 1992ലാണ് കരാട്ടെ പരിശീലനം തുടങ്ങിയത്. കാഞ്ഞങ്ങാട് സ്വദേശി ‘കരാട്ടെ അബ്ദുല്ല’ യുടെ കീഴിലായിരുന്നു പരിശീലനം. ജില്ലയിൽ നിരവധി ക്യാമ്പുകളിൽ പങ്കെടുത്തിരുന്നു. 2003ൽ ബഹ്റൈനിൽ എത്തിയതു മുതൽ പരിശീലനം തുടർന്നു. കരാട്ടയിലെ തന്റെ മികവിൽ സംതൃപ്തരായ ബഹ്റൈൻ നാഷണൽ കരാട്ടെ ഫെഡറഷൻ പ്രസിഡന്റ് ഫാരിസ്അൽഗോസൈബി,
നാഷണൽ കോച്ച് മുഹമ്മദ് ലറബി എന്നിവരുടെ പ്രീതി നേടാൻ സാധിച്ചതാണ് ബഹ്റൈൻ ആർട്സ് ഫെഡറേഷൻ മെമ്പർഷിപ്പ് കിട്ടാൻ സഹായകമായതെന്ന് സുരേഷ്കുമാർ പറയുന്നു. ബഹ്റൈനിലെ ഇന്ത്യൻ കരാട്ടെ അസോസിയേഷൻ, ആൾ കേരള കരാട്ടെ അസോസിയേഷൻ, കാസർകോട് ജില്ലാ കരാട്ടെ മാസ്റ്റർഴ്സ് അസോസിയേഷൻ എന്നിവയിൽ അംഗമാണ്. ബഹ്റൈനിലെ നിരവധി ക്യാമ്പുകളിൽ പങ്കെടുത്തു. ബഹ്റൈൻ ദേശീയ ടീം കോച്ച് മുഹമ്മദ് ലറബിയുടെ കീഴിൽ ഫിറ്റ്നസ് ക്യാമ്പിലാണ് ഇപ്പോൾ സുരേഷ്കുമാർ. ബഹ്റൈനിലെ കരാട്ടെ രംഗത്ത് ഏറെ അറിയപ്പെടുന്ന മലയാളി സാനിധ്യമാണ് ഈ കാസർകോടുകാരൻ. ആറാട്ടുകടവ് ഫ്രണ്ട്സ് ക്ലബ്ബിന്റെ മുൻ സെക്രട്ടറിയാണ്. അവധിയിൽ വന്നാൽ നാട്ടിലെ കുട്ടികൾക്കും യുവാക്കൾക്കും യോഗയിലും കരാട്ടയിലും പരിശീലനം നൽകാനും സമയം കണ്ടെത്തുന്നുണ്ട്.
ശ്രീജയാണ് ഭാര്യ. ആവണിയും (ഉദുമ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് ) ആരതിയും(പാലക്കുന്ന് ഗ്രീൻ