അകലാൻ ശ്രമിച്ച കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നൽകിയ കാമുകി ഒളിവിൽ കഴിഞ്ഞത് ആശുപത്രിയിൽ
കൊല്ലം: അകലാൻ ശ്രമിച്ച കാമുകനെ മർദിക്കുന്നതിന് നാൽപതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ ലിൻസി ലോറൻസ് ഒളിവിൽ കഴിഞ്ഞത് ആശുപത്രിയിൽ. മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശാസ്താംകോട്ടയിലെ ആശുപത്രിയിൽ ചികിത്സയുടെ പേരിൽ ഒളിവിൽ കഴിഞ്ഞ ലിൻസിയെ പോലീസ് പിടികൂടിയത്.
ലിൻസിയെ കൂടാതെ ക്വട്ടേഷൻ സംഘാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘാംഗങ്ങളായ വർക്കല കണ്ണബ പുല്ലാനിയോട് മാനസസരസിൽ അനന്ദു (21), അയിരൂർ തണ്ടിൽവീട്ടിൽ അമ്പു (33) എന്നിവരെയാണ് ചാത്തന്നൂർ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ലിൻസിയുടെ കാമുകനായ ശാസ്താംകോട്ട സ്വദേശി ഗൗതം കൃഷ്ണ (25), സുഹൃത്ത് വർക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെ ക്വട്ടേഷൻ നൽകി മർദിച്ചെന്നായിരുന്നു കേസ്.
കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം. ലിൻസി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഭർത്താവ് ഗൾഫിലാണ്.