മടിക്കൈയിൽ പിലിക്കോട് സ്വദേശിയുടെ കോഴി ഫാം നശിപ്പിച്ചു; ലക്ഷങ്ങളുടെ നഷ്ടം
നീലേശ്വരം: പിലിക്കോട് സ്വദേശിയുടെ ഉടമസ്ഥതയി ലുള്ള കോഴി ഫാമി ലെ കോഴികളെ കൊന്നൊടു ക്കിയതായി പരാതി.
മടിക്കൈ കാഞ്ഞിരപൊയിൽ പെരളത്ത് പ്രവർത്തിക്കു ന്ന പിലിക്കോട് കരപ്പാത്ത് സ്വദേശി ഡോ .രാജശേഖ രന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് അതിക്രമം നടന്നത് കോഴിഫാമിലെ ആയിരത്തോളം കോഴി കുഞ്ഞുങ്ങൾ ചത്തനിലയിൽ കണ്ടെത്തി. പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ പോ ലീസ് വിളിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ സ്റ്റേഷനിൽ മർദ്ദിച്ച സംഭവവുമുണ്ടായി. ഫാമിലെ കുടി യേറ്റ തൊഴിലാളി സച്ചിനെ (22)യാണ് പോലിസ് മർദ്ദിച്ചതെന്ന് പരാതി ഉയർന്നത്. ചെവിക്ക് പരിക്കേറ്റ സച്ചി നെ കാഞ്ഞങ്ങാട് ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് ഫാമിനകത്ത് കോഴികുഞ്ഞു ങ്ങൾ ചത്തനിലയിൽ കണ്ടത്. കോഴികുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുന്ന പൈപ്പിൽ നിന്നും വെള്ളം ശക്ത മായി ഒഴുക്കി ഫാമിനകത്ത് വെള്ളം കയറ്റിയതിനാലാണ് കോഴികൾ ചത്തതെന്ന് ” പോലീസ് കണ്ടെത്തി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.
അതേസമയം ഫാം നടത്തിപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. തുടർന്ന് നടന്ന മധ്യസ്ഥ പ്ര കാരം ഡോ.രാജശേഖരൻ ഫാമം നടത്തിപ്പിനായി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഫാമിൽ കോഴി കുഞ്ഞുങ്ങളെ ഇറക്കിയിരുന്നു. നേരത്തെ ഫാമിൽ ജോലി ചെയ്തിരുന്ന ചിലരെ ജോലിയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.. ചത്ത കോഴികളെ പറമ്പിൽ ഉപേക്ഷിച്ചതുകാരണം കനത്ത മഴയെ തുടർന്ന് ദുർഗന്ധം കാരണം പരിസര വാസികൾ ദുരിതത്തിലായി.