ഡല്‍ഹി ഉദ്യോഗ് നഗറില്‍ ഫാക്ടറിയില്‍ തീപിടുത്തം; 6 പേരെ കാണാതായി
ന്യുഡല്‍ഹി: ഡല്‍ഹി ഉദ്യോഗ് നഗറില്‍ ഒരു ഷൂ നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് പേരെ കാണാതായി. ഷൂ ഫാക്ടറിയുടെ ഗോഡൗണിലാണ് തിങ്കളാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. രക്ഷപ്പെട്ട തൊഴിലാളികള്‍ക്കാര്‍ക്കും പരിക്കില്ല. 24 യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ തിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വലിയ തീപിടുത്തമാണെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ വൈകുന്നേരമാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുവരെ മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആറ് ജീവനക്കാരെ കാണാനില്ലെന്ന് ഫാക്ടറി ഉടമ അറിയിച്ചിട്ടുണ്ട്. അവര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതാണോയെന്ന് ഈ ഘട്ടത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു.