മഞ്ചേശ്വരത്തിന് പിന്നാലെ സുരേന്ദ്രനും സി കെ ജാനുവും പ്രതികളായ വയനാടിലെ തെരഞ്ഞെടുപ്പ്
കോഴക്കേസ് ക്രൈംബ്രാഞ്ചിന്
വയനാട്: യമസഭാ തെരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 10 ലക്ഷം കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജിനാണ് അന്വേഷണ ചുമതല.
കേസിൽ സുരേന്ദ്രന് ഒന്നാംപ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.കേസില്‍ ജെആർപി ട്രഷറർ പ്രസീദ അഴീക്കോടിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെആർപി ട്രഷറർ പ്രസീദ അഴീക്കോടാണ് ഇതുമായി ബന്ധപ്പെട്ട സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ടത്. തിരുവനന്തപുരം ഹോട്ടൽ ഹൊറൈസണിൽ വെച്ചാണ് പണം നൽകിയതെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ