ചക്രസ്തംഭന സമരത്തിൽ വ്യത്യസ്തനായി മുസ്ലിം ലീഗ് നേതാവ് ഹമീദ് ഹാജി’
കാഞ്ഞങ്ങാട് : പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചുകൊണ്ടു സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ നടന്ന ചക്ര സ്തംഭന സമരത്തിൽ വ്യത്യസ്ത കാട്ടി മുസ്ലിം ലീഗ് നേതാവ് എ ഹമീദ് ഹാജി.
പതിനൊന്ന് മണിയ്ക്ക് വാഹനം എവിടെയാണൊ അവിടെ നിർത്തി പ്രതിഷേധിക്കണമെന്നായിരുന്നു ട്രേഡ് യൂണിയൻ ആഹ്വാനം ‘പലരും കൊടികളും പ്ലക്കാർഡുകളുമായി സംഘടനാ തലത്തിൽ കൂടിച്ചേർന്നായിരുന്നു പല സ്ഥലങ്ങളിലും പ്രതിഷേധം നടന്നത് ‘ എന്നാൽ ഹമീദ് ഹാജി കാഞ്ഞങ്ങാട് കെ.എസ്ടിപി റോസിൽ കണ്ണൻസിന് മുന്നിൽ വാഹനം റോഡിൽ നിർത്തിയിട്ട് പ്ലക്കാർഡുമായി 15 മിനിറ്റ് റോഡിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഈ പ്രതിക്ഷധം ഹാജിയെ അടുത്തറിയുന്നവർക്ക് ആശ്ചര്യവും മറ്റുള്ളവർ കൗതുകവുമായി മാറി.
മുസ്ലീം ലീഗ് സംസ്ഥാന നേതാവും കാഞ്ഞങ്ങാടിൻ്റെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ ഹമീദ് ഹാജിയുടെ പ്രതിഷേധം
സമൂഹ മാധ്യമങ്ങളിലും ഏറെ ചർച്ചയായിരിക്കുകയാണ്.