യാത്ര വിലക്ക് പിൻവലിച്ച് യുഎഇ ; തിരിച്ചടിയായി 4 മണിക്കൂർ മുൻപുള്ള പരിശോധന ഫലം വേണമെന്നുള്ള നിബന്ധന
ദുബായ് : ഇന്ത്യക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ യാത്രാവിലക്ക് ഭാഗികമായി പിൻവലിച്ചെങ്കിലും മടക്കയാത്രയ്ക്ക് 4 മണിക്കൂർ മുൻപുള്ള പരിശോധന ഫലം വേണമെന്നുള്ള നിബന്ധന തിരിച്ചടിയാകുന്നു.
കൂടാതെ, ദുബായ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയണമെന്നും നിബന്ധനയുണ്ട്. 4 മണിക്കൂർ മുൻപുള്ള പരിശോധന ഫലം ഹാജരാക്കണമെങ്കിൽ വിമാനത്താവളത്തിലോ തൊട്ടടുത്ത സ്ഥലത്തോ ടെസ്റ്റിനു സൗകര്യം ഉണ്ടായാലേ 4 മണിക്കൂർ കാലാവധിയുള്ള ഫലം ലഭിക്കൂ. കേരളത്തിലെ വിമാനത്താളങ്ങളിൽ നിലവിൽ ഇതിനുള്ള സൗകര്യമില്ല.
വാക്സീൻ എടുക്കാത്ത കുട്ടികളുടെ യാത്രാനുമതി സംബന്ധിച്ചും വ്യക്തതയില്ല. 23 മുതൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. തടസ്സങ്ങൾ പരിഹരിച്ച് യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.