പെട്രോൾ ഡീസൽ വില സംയുക്ത ട്രേഡ് യൂനിയൻ ചക്രസ്തംഭന സമരം നടത്തി
കാഞ്ഞങ്ങാട് : പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചുകൊണ്ടു സംയുക്ത ട്രേഡ് യൂനിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടന്നു. കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരം എ.ഐ ടി. യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ ടി.യു.സി ജില്ലാ സെക്രട്ടറി കെ.എം ശീധരൻ അധ്യക്ഷത വഹിച്ചു.എസ്. ടി.യു ജില്ലാ സെക്രട്ടറി ജാഫർ മൂവാരിക്കുണ്ട്. സംസാരിച്ചു . ജെ. ടി.യു.സി നേതാവ് പി.പി. രാജു , സി.ഐ ടി. യു മോട്ടോർ വാഹന തൊഴിലാളി യൂനിയൻ നേതാവ് സി.വി. ശശീന്ദ്രൻ ജെ.ടി.യു നേതാവ് വി. വെങ്കിടേഷ് കെ.ആർ എം യു ജില്ലാ സെക്രട്ടറി എ.വി.സുരേഷ് കുമാർ അംഗങ്ങളായ സുരേഷ് മടിക്കൈ, ജയരാജൻ എന്നിവർ സമരത്തിൽ പങ്കെടുത്തു. കെ.ആർ എം യു ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണൻ സ്വാഗതം പറഞ്ഞു.