കൊല്ലത്ത്ഭര്തൃപീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട യുവതി തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതാട് സ്വദേശിനി 24 കാരിയായ വിസ്മയയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ എസ് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും സംഭവം കൊലപാതകമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വിസ്മയ സഹോദരന് അയച്ച വാട്സ് ആപ്പ് സന്ദേശത്തിലും മര്‍ദ്ദന വിവരം പറയുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കിരണ്‍. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് തന്നെ വിസ്മയയുടെ മൃതദേഹം ഭര്‍തൃ വീട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
മരണത്തില്‍ പോലീസ് അന്വേഷണം ശക്തമല്ലെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ആറ് മണിക്കൂറായി മോര്‍ച്ചറി സൗകര്യം പോലുമില്ലാത്ത ആശുപത്രിയിലാണ് യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.