ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം: രണ്ട് മരണം
വിരുദുനഗര്‍: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വിരുദുനഗര്‍ ജില്ലയിലെ തൈയില്പെട്ടിയില് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്.