മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മരണിക ബ്രോഷർ പ്രകാശനം ചെയ്തു.
കാഞ്ഞങ്ങാട്: എഴുത്തുകാരൻ, മത- വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, തുടങ്ങി വിവിധ മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയ മുസ്ലീംലീഗ് നേതാവും, മാധ്യമ പ്രവർത്തനുമായിരുന്ന പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരിൽ പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ ബ്രോഷർ പുറത്തിറക്കി. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് പ്രകാശനം ചെയ്തു. സാധാരണക്കാരിൽ സാധാരണക്കാരനായി ജനങ്ങൾക്കൊപ്പം ജീവിച്ച രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായിരുന്നു മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്ന് എം.എൽ.എ. പറഞ്ഞു.
ഗ്രന്ഥകർത്താവും എഴുത്തുകാരനുമായ ഡോ: എ. എം.ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചരിത്രത്തിൽ നിന്നും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പുറത്താക്കാനുള്ള കുൽസിത നീക്കങ്ങൾക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അജാനൂർ പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിംലീഗ് കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികൾ മഞ്ചേശ്വരം എം.എൽ.എക്ക് സമർപ്പിച്ചു. സ്മരണിക സമിതി ചെയർമാൻ തെരുവത്ത് മൂസ ഹാജി അദ്ധ്യക്ഷം വഹിച്ചു. സ്മരണിക ചീഫ് എഡിറ്റർ ടി. മുഹമ്മദ് അസ്ലം, എം.ബി.എം. അഷറഫ്,സി.എച്ച്.സു ലൈമാൻ, ഹമീദ് ചേരക്കാടത്ത്,ഖാലിദ് അറബിക്കാടത്ത്, സി. മുഹമ്മദ് കുഞ്ഞി, പി.എം. ഫൈസൽ, എ.പി.ഉമ്മർ, എന്നിവർ സംസാരിച്ചു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി മാരായ കെ.മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെർക്കള, ലീഗ് മണ്ഡലം പ്രസിഡണ്ട് എം.പി.ജാഫർ, മുബാറക് അസൈനാർ ഹാജി, ബഷീർ വെള്ളിക്കോത്ത്, സി.എം. ഖാദർ ഹാജി, പി.എം.ഹസ്സൻ ഹാജി, അജാനൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ഉമ്മർ, പഞ്ചായത്ത് അംഗം ഷക്കീല ബദറുദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നസീമ, വ്യാപാര പ്രമുഖരായ ഖത്തർ ഗോൾഡ് ഉടമ ഖാലിദ് കൊളവയൽ, സി.എം.കെ. അബ്ദുല്ല ടൊയോട്ടോ ടൈൽസ്, ഷംസു മാണിക്കോത്ത് തുടങ്ങി വിവിധ തുറകളിലുള്ളവർ സംബന്ധിച്ചു.
പടം: പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മരണിക ബ്രോഷർ പ്രകാശനം മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫ് നിർവ്വഹിക്കുന്നു.