ഇ പി ജയരാജന് വധശ്രമക്കേസ് ഗൂഢാലോചന : സുധാകരന് ജാമ്യം നേടിയത് കള്ളരേഖ
ചമച്ച് വിവരങ്ങള്പുറത്തുവിട്ട് റിട്ട. ജഡ്ജ്എം എ നിസാര്‍
കണ്ണൂര്‍:ഇ പി ജയരാജന് വധശ്രമ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയവേ കെ സുധാകരന് ജാമ്യം നേടിയത് കള്ളസത്യവാങ്മൂല രേഖ സമര്‍പ്പിച്ച്. വധശ്രമത്തിന് ആന്ധ്രപ്രദേശിലെ കേസില്‍ ഓങ്കോള്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചെന്നും അതിനാല്‍ തിരുവനന്തപുരത്തെ അനുബന്ധക്കേസിലും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു സുധാകരന്റെ വാദം. ജാമ്യ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജഡ്ജി എം എ നിസാറിനു മുന്നിലാണ് വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചത്. വധ ഗൂഢാലോചനയില്‍ കേസെടുക്കാനാവശ്യപ്പെട്ട് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഇ പി ജയരാജന് നല്കിയ ഹര്‍ജിയില്‍ അറസ്റ്റിലായി തിരുവനന്തപുരം സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് എംഎല്‍എകൂടിയായ കെ സുധാകരന് കള്ളസത്യവാങ്മൂലംനല്കി ജയില്‍ മോചിതനായത്.
ജനപ്രതിനിധി സത്യവാങ്മൂലരേഖയായി കോടതിയില്‍ കളവ് സമര്‍പ്പിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ് ജാമ്യം അനുവദിച്ചതെന്ന് അന്ന് ജാമ്യഹര്‍ജി പരിഗണിച്ച ജഡ്ജി എം എ നിസാര്‍ ഓര്‍ക്കുന്നു. വ്യാജസത്യവാങ്മൂല രേഖ സമര്‍പ്പിച്ച കാര്യം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന്, സുധാകരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സെഷന്‍സ് കോടതി തീരുമാനിച്ചു. ഇതിനെതിരെ സുധാകരന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. പിന്നീട്, സുപ്രീംകോടതിയില്‍നിന്നാണ് പ്രോസിക്യൂഷന് നടപടിയില്‍നിന്ന് രക്ഷ നേടിയത്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്തതിനാലും കള്ളസത്യവാങ്മൂല രേഖ സമര്‍പ്പിച്ചതിന് പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചതിലും സുധാകരന് തന്നോട് വ്യക്തിവിരോധമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പിന്നീട് പലതരത്തില്‍ ഉപദ്രവിച്ചെന്നും റിട്ട. ജഡ്ജി നിസാര്‍ പറഞ്ഞു.