തിരുവനന്തപുരത്ത്നന്ദൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി, ആത്മഹത്യയെന്ന് ആദ്യസൂചന
തിരുവനന്തപുരം: നഗരത്തിലെ നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹ്യത്തുക്കള്‍ പറയുന്നു. പ്രാഥമിക സൂചനകളനുസരിച്ച് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.