കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം,മരിച്ചത്ചെർപ്പുളശേരി സ്വദേശികൾ
കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര് മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം.
തിങ്കളാഴ്ച പുലര്‍ച്ച 4.45 ഓടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അപകട സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.