കോവിഡ് സൈനീകർക്ക് മധുര സ്നേഹവുമായി വീണ്ടും ബെയ്ക്കേഴ്സ് അസ്സോസിയേഷൻ
കാഞ്ഞങ്ങാട്: ഒരു വർഷത്തിലേറെയായി തുടരുന്ന മഹാമാരിയുടെ ദുരിതകാലത്ത് സേവനമേഖലയിൽ സ്വന്തം ജീവൻ പോലും തൃണവത്കരിച്ച് പ്രവർത്തിക്കുന്നവർക്ക് സ്നേഹ സാന്ത്വനത്തിൻ്റെ കൈത്താങ്ങ് നൽകി വരുന്ന ബേയ്ക് കേരള ഇത്തവണയും സ്നേഹ മധുരവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ജൂൺ 25 നുളളിൽ സംസ്ഥാനത്തെ മുഴുവൻ ആംബുലൻസ് ഡ്രൈവർ ന്മാരെയും കേറോണ മൂലം മരണം വരിച്ചവരുടെ ശവസംസ്കാരം നടത്തുന്നവരെയും മധുരം നൽകി ആദരിക്കുമെന്ന് ബെയ്കിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി റോയൽ നൗഷാദ് വ്യക്തമാക്കി.
ബേക്കേഴ്സ് അസ്സോസിയേഷനും പോലീസും, നന്മ ഫൗണ്ടേഷനും ചേർന്നാണ് വ്യത്യസ്തമായ ചടങ്ങ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്.
കോവിഡ് മഹാമാരിയുടെ ഒന്നാംഘട്ടത്തിൽ മുൻനിര പോരാളികളായ ആരോഗ്യ മേഖലയിലെ നഴ്സുമാരെ യും ,പിന്നീട് പോലീസി നേയും ബേക്കേഴ്സ് അസോസിയേഷൻ മധുരം നൽകി ആദരിച്ചിരുന്നു
അത് കൂടാതെ ” നൻമ ”
ഫൗണ്ടേഷനും ബേയ്ക്കും സംയുക്തമായി “സാദരം” എന്ന പരിപാടിയിലൂടെ ഹോസ്പിറ്റൽ ക്ലീനിംങ് തൊഴിലാളികളെ മധുരം നൽകി ആദരിക്കുകയുണ്ടായി, ഇതി ൻ്റെ തുടർച്ചയായാണ് ” സാദരം 2 ” എന്ന പേരോടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഈ രണ്ട് വിഭാഗക്കാരെയും ആദരിക്കാൻ തീരുമാനിച്ചതെന്ന് റോയൽ നൗഷാദ്. പറഞ്ഞു.
ഐ. ജി, പി.വിജയൻ്റെ ആശയം ബേയ്ക്കിൻ്റെ സഹായത്തോടെ പോലീസും നന്മ ഫൗണ്ടേഷനും ചേർന്ന് സാക്ഷാത്കരിക്കുകയായിരുന്നുവെന്ന് റോയൽ നൗഷാദ് വ്യക്തമാക്കി.