സംസ്ഥാനത്ത് വില്പന നടത്തുന്നത് വിഷം കലർന്ന മത്സ്യം; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: രാജ്യത്ത് എറ്റവും വിഷമയമായ മത്സ്യം വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു. ഫിഷറീസ് സയന്‍സില്‍ പഠനവും പരിശീലനവും നേടുന്നവര്‍ക്ക് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വ്യവസായരംഗത്തും ഗവേഷണ മേഖലയിലും ലഭിക്കുന്ന തൊഴില്‍-തുടര്‍പഠന അവസരങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിവ് നല്‍കുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറിന്റെ പ്ലീനറി സെക്ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും പ്രതിജ്ഞാബദ്ധമാണെന്നും സജി ചെറിയാന് പറഞ്ഞു. മനുഷ്യനിര്‍മിത കുളങ്ങളിലും ജലാശയങ്ങളിലും മത്സ്യം ശാസ്ത്രീയമായി വളര്‍ത്തുന്ന അക്വാകള്‍ച്ചര്‍ ശാസ്ത്രശാഖയ്ക്ക് പ്രാമുഖ്യം നല്കി വേണം ഫിഷറീസ് സയന്‍സ് പഠനരംഗം മുന്നോട്ട് പോകേണ്ടത് എന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ: കെ.റിജി ജോണ്‍ അഭിപ്രായപ്പെട്ടു