പി എന്‍ പണിക്കര്‍ വായനയുടെ വസന്തകാലം സമ്മാനിച്ച മഹത് വ്യക്തിത്വം; ഡോ. അംബികാസുതന്‍ മാങ്ങാട്
കാഞ്ഞങ്ങാട്: അക്ഷര കേരളത്തിന്റെ ശില്പിയും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതവുമായ പി.എന്‍.പണിക്കര്‍ മലയാളിക്ക് വായനയുടെ വസന്ത കാലം സമ്മാനിച്ച വ്യക്തിത്വമാണെന്ന് പ്രശസ്ത എഴുത്തുകാരന് ഡോ. അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.
അദ്ദേഹം പടുത്തുയര്‍ത്തിയ ഗ്രന്ഥശാലകള്‍ കേരളത്തില്‍ അദ്ദേഹത്തിന്റെ സ്മാരകങ്ങള്‍ ആയി ഉയര്‍ന്നു നില്‍ക്കുകയാണ്. അതു കാത്തു സൂക്ഷിക്കേണ്ടത് നാം തന്നെ ആണ്.
വായനാദിനത്തോടനുബന്ധിച്ച് കാന്‍ഫെഡ് സോഷ്യല്‍ ഫോറം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുമായുള്ള ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഫോറം ചെയര്മാന് കൂക്കാനം റഹ്മാന് വായനാദിന സന്ദേശം നല്കി.
ജന. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍ അബൂബക്കര്‍ പാറയില്‍, കരിവെള്ളൂര്‍ വിജയന്, സി.എച്ച്. സുബൈദ, അബ്ദുല്‍ സലാം,
ടി. കെ.ജനനി, സക്കീന അബ്ബാസ്, സി.പി.വി. വിനോദ്കുമാര്‍,ഹനീഫ കടപ്പുറം, മാധവന് മാട്ടുമ്മല്‍, അംബിക സുനില്‍, ടി.തമ്പാന് തുടങ്ങിയവര്‍ സംസാരിച്ചു.
അംബികാസുതന്‍ മാങ്ങാടിന്റെ ‘ പ്രാണവായു’ എന്ന ചെറുകഥയെ ആസ്പദമാക്കി ആയിരുന്നു മത്സരം.
ഹൈ സ്കൂള്‍ വിഭാഗത്തില്‍ ഗോപിക സി.എസ് (നവജീവന്‍ ഹൈ സ്കൂള്‍ ബദിയടുക്ക), കബനി വിനോദ് (ജി.വി.എച്ച്. എസ്.എസ്.കയ്യൂര്‍), നിഹാരിക (ജി.എഫ്.വി. എച്ച് എസ്.എസ്.ചെറുവത്തൂര്‍) എന്നിവരും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സംഗീത എം (ചട്ടഞ്ചാല്‍ എച്ച്. എസ്.എസ്), പൂജന്യ എം (ജി വി.എച്ച്. എസ്.എസ്. മുള്ളേരിയ), ജ്യോത്സ്ന (ഡോ. അംബേദ്കര്‍ എച്ച്. എസ്. എസ്. കോടോത്ത്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.