നടിയെ പീഡിപ്പിച്ച കേസ് ; തമിഴ്നാട് മുൻമന്ത്രി എം.മണികണ്ഠൻ അറസ്റ്റിൽ
ബംഗളൂരു: നടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മുൻമന്ത്രി എം.മണികണ്ഠൻ അറസ്റ്റിൽ. അഞ്ചു വർഷത്തോളം ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ വിവാഹിതരായിരുന്നില്ല.
മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവർ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പോലീസ് വാദം ശരിവെച്ച കോടതി മണികണ്ഠനു മുൻകൂർജാമ്യം നിഷേധിച്ചു. വാട്സാപ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം യുവതി ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നല്‍കുകയായിരുന്നു.
വാഹം കഴിക്കാമെന്ന ഉറപ്പിന്മേല് 2017 മുതല്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നെന്ന് യുവതി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ പുറം ലോകമറിഞ്ഞാല്‍ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ ചെന്നൈ ഗോപാലപുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയിൽ പറയുന്നു.