കോവിഡ് ഡ്യൂട്ടിയിൽ വലഞ്ഞ് പോലീസ് സേന.
ഊണും ഉറക്കവുമില്ല മതിയായ പരിഗണനയുമില്ല സേനയിൽ മുറുമുറുപ്പ്.
കാഞ്ഞങ്ങാട്: ലോക് ഡൗൺ ഭാഗി, കമായി പിൻവലിച്ചെങ്കിലും പോലീസുദ്യോഗസ്ഥരുടെ പരിശോwനയും നിയന്ത്രണങ്ങളും തുടരുകയാണ്. കോ വിഡ് ര്യാപനത്തെ തടയുന്നതിന് ആരോഗ്യ പ്രവർത്തകർക്കൊപ്പം പോലീസും സ്തുത്യർഹ സേവനമാണ് കാഴ്ചവെച്ചത് ‘ എന്നാൽ പല സ്റ്റേഷനുകളിലേയും മറ്റു പ്രവ൪ത്തനങ്ങൾ തകിടം മറിഞ്ഞ് കിടക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
കേസന്വേഷണങ്ങൾ, പിടികിട്ടാപ്രതികളെ പിടിക്കുന്നതും, മറ്റു കേസുകൾ പിടികൂടന്നത് വാഹന പരിശോധന എന്നു വേണ്ട ഇത്തരം നിരവധി പ്രവർത്തനങ്ങൾക്കൊപ്പമാണ് കോ വിഡ് ജോലിയും പോലീസ് സേന നിർമനിക്കുന്നത്. അതു കൊണ്ട് തന്നെ പല പ്രതികളും സ്വതന്ത്രരായി വിലസുകയാണ്. ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്ക് ഒരു ദിവസം അവധിയാണ് എന്നാൽ ഇപ്പോൾ ഇതുമില്ല.എന്നാൽ ഈ ദിവസത്തെ ജോലിക്ക് അധികമായി നൽകുന്നത് തുഛമായ അധിക ശംബളമാണ്. 2000, 1800 രൂപ ദിവസ ശംബളമുള്ള ഉദ്യോഗസ്ഥന് ഓഫ് ഡ്യൂട്ടി അലവൻസായി ലഭിക്കുന്നത് 300, 400 രൂപ മാത്രമാണ്. പല സ്റ്റേഷനുകളിലും കോവിസ് കാലത്ത് പാറാവുകാരനും, ജി ഡി, കംപ്യൂട്ടർ കൈകാരകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നിവർ മാത്രമാണ്. കോ വിഡ് പോസിറ്റിവാകുന്ന പോലീസുകാരുമായി പ്രൈമറി കോൺടാക്റ്റിൽ വരുന്ന സഹപ്രവർത്തകർക്ക് പോലും ക്വാറൻ്റെെൻ നൽകാതെ ഡ്യൂട്ടി നൽകുന്നതും പോലീസുകാർക്കിടയിൽ അമർഷം ഉളവാക്കിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം കാരണം പല ഉദ്യോഗസ്ഥരും മാനസീകമായി തകർന്ന നിലയിലാണുള്ളത്. ഇത് ഭാവിയിൽ കരഖ്യാപകമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിധ ഗ്ദരുടെ അഭിപ്രായം ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്താവുന്ന പ്രതിരോധ പ്രവർത്തനങ്ങൾ പോലും പോലീസിൻ്റെ തലയിടുന്ന രീതി സേനയ്തുള്ളിൽ തന്നെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഒന്നാം ലോക് ഡൗൺ കാലത്ത് പിടിച്ച് വെച്ച ശംബളം തിരികെ നൽകുന്നതിൽ നിന്ന് ഒരു ഗഡു വീണ്ടും തിരിച്ചുനൽകാനുള്ള നിർദ്ദേശം അ ഹോരാത്രം സ്വരക്ഷ പോലും വകവെക്കാതെ പണിയെടുക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഇത്തരം പണപ്പിരിവുകൾ ഒഴിവാക്കണമെന്നാണ് പലരും ആവര്യപ്പെടുന്നത്. അംഗബലം കുറഞ്ഞ സ്റ്റേഷനുകളിലെ കേസന്വേഷണം മുതൽ ക്രമസമാധാനം വരെ അവകാളത്തിലാവുന്ന അവസ്ഥയാണുള്ളത്.പുതിയ എ.ബി സി.ഡി കാറ്റഗറി തിരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഏറെ പ്രയാസം സൃഷ്ടിക്കുന്നത് പോലീസ് സേനയ്ക്ക് തന്നെയെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.. ഓരോ ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി വിലയിരുത്തി സോണുകൾ തിരിക്കാനും ഡ്യൂട്ടി നൽകലും കടുത്ത വെല്ലുവിളിയാവും പോലീസ് നേരിടുക.30 ശതമാനത്തിൽ കൂടുതലുള്ള പ്രദേശത്തു നിന്ന് പുറത്തു പോവാൻ പോലീസ് പാസ്
അത്യാവശ്യമാണ് എന്നാൽ പോലീസ് സ്റ്റേഷനിലേക്ക് എങ്ങിനെ എത്തിപ്പെടും എന്നാണ് സാധാരണക്കാരൻ ചോദിക്കുന്നത്. ഇത്തരം തീരുമാനങ്ങൾ അശാസ്ത്രീയമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം പാസ് പഞ്ചായത്തധികൃതർ തന്നെ നൽകുന്നതാണ് നല്ലതെന്നാണ് പൊതുവികാരം. കർണ്ണാടക മദ്യവും, വ്യജവാറ്റും മയക്ക് മരുന്ന് കടത്തും ശക്തമായിരിക്കുന്ന സാഹചര്യത്തിൽ പോലീസ് സേനയ്ക്ക് കോ വിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം നൽകുന്നത് തിരിച്ചടിയായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.