അത്ഭുത ചികിത്സകൻ മോഹനന് വൈദ്യര് ബന്ധുവീട്ടിൽ കുഴഞ്ഞു വീണു മരിച്ചു,
ചേര്‍ത്തല: പ്രകൃതിചികിത്സകന് മോഹനന് വൈദ്യര്(65) തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.
കൊട്ടാരക്കര സ്വദേശിയായ മോഹനന് വൈദ്യര് 20 വര്‍ഷമായി ചേര്‍ത്തലയിലായിരുന്നു താമസം. അദ്ഭുതചികിത്സകള്‍ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരില്‍ ഒട്ടേറെത്തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്