കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതികൊല്ലത്തെ വക്കീലാണ്
പരാതിക്കാരന്
കൊല്ലം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന് ആദര്‍ശാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഡാലോചനക്കും തട്ടിക്കൊണ്ടുപോകലിനും കേസെടുക്കണമെന്ന് ആവശ്യം. മക്കളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന് ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മക്കളെ തട്ടിക്കൊണ്ട് പോകാന്‍ കെ. സുധാകരന് ശ്രമിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.