ദേശീയപാതയിൽ കാറിടിച്ച പശുവിനെ റോഡിൽ ഉപേക്ഷിച്ചു പോകാൻ ഇവർക്ക് സാധിച്ചില്ല , ഇതാണ്
യഥാർത്ഥ മനുഷ്യർ .
കാസർകോട്: കാസർകോട് നഗരത്തിലെ നുള്ളിപ്പാടിയിൽ കാറിടിച്ച് കാലൊടിഞ്ഞ പശുവിന് മൃഗ സ്നേഹികളുടെ കരുതൽ. കഴിഞ്ഞ ദിവസം രാത്രിയാണ് നുള്ളിപ്പാടി ദേശീയപാതയിൽ കാറിടിച്ച് പശുവിന് പരിക്കേറ്റത്. ഇടിച്ചിട്ട കാർ നിർത്തതെ പോകുകയും ചെയ്തു . പശുവിൻ്റെ പിൻ കാൽ ഒടിഞ്ഞ് നടക്കാൻ സാധിക്കാതെ റോഡരികിൽ വീണ് കിടക്കുയായിരുന്നു
സംഭവം ശ്രദ്ധയിൽപ്പെട്ട മൃഗ സ്നേഹികളായ അമീൻ അടുക്കത്ത് ബേയിൽ ,അനിൽ നുള്ളിപ്പാടി സന്ദീപ് മുസ്തഫ ആംബുലൻസ് മറ്റു പ്രദേശവാസികളും ചേർന്ന് പശുവിനെ ഉടൻ കാസർകോട്ടെ മൃഗാശുപത്രിയിൽ എത്തിച്ചു. വെറ്റിനറി സർജൻ ഡോ.അമലിൻ്റെ നേതൃത്വത്തിൽ പശുവിൻ്റെ കാലിൻ്റ ഒടിവ് ശരിയാക്കി പ്ലാസ്റ്ററ്റിട്ട് നാൽകാലിയുടെ ജീവന് തുണയാകുകയായിരുന്നു.
മനുഷ്യൻ റോഡരികിൽ വീണാലും തിരിഞ്ഞു നോക്കാതെ കടന്നുപോകുന്ന വർത്തമാനകാലത്താണ് നന്മ നിറഞ്ഞ കുറച്ചു മനുഷ്യരുടെ ഇടപെടൽ ഒരു പശുവിന് രക്ഷകരായി മാറിയത് . റോഡിൽ അപകടത്തിൽപ്പെടുന്ന മ്യങ്ങൾക്ക് നേരത്തെയും ഇവർ രക്ഷാകരയിരുന്നു .