പ്രാദേശിക ഭാഷകളെ നിലനിര്‍ത്തേണ്ടത് നമ്മുടെ സംസ്ക്കാരത്തിന്റെ ഉത്തരവാദിത്തം : സന്തോഷ് ഏച്ചിക്കാനം
കാസര്‍കോട്: ഭാഷ ഒരു രാഷ്ട്രത്തിന്റെ സംസ്ക്കാരത്തിന്റെ ശക്തിയും ജീവശ്വാസവുമാണെന്നും പ്രാദേശിക ഭാഷകളെ നിലനിര്‍ത്തേണ്ടത് നമ്മുടെ സംസ്ക്കാരത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രശസ്ത ചെറു കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. കാസര് കോട് പട്ല ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ അറിവിന്റെ സ്വാതന്ത്യസമരം നയിച്ച ആളായിരുന്നു പി.എന്‍ പണിക്കര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ പ്രധാനാധ്യാപകന് പി.ആര്. പ്രദീപ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എച്ച്.കെ.അബ്ദുള്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്മാന് സി.എച്ച് അബൂബക്കര്‍ ,വികസന സമിതി ചെയര്മാന് കെ.എം. സെയ്ദ് , സീനിയര്‍ . അസിസ്റ്റന്റ് പി.ടി.ഉഷ, സ്റ്റാഫ് സെക്രട്ടറി യു.പ്രദീപ് കുമാര്‍ , അധ്യാപകരായ എം.പി. അനിത, എ. രാധാമണി, ഒ.പി. നിയാസ്, മിസാജ് ജവ്ഹര്‍, വിദ്യാരംഗം കണ്‍വീനര്‍ രാമചന്ദ്രന് വേട്ടറാഡി എന്നിവരും സംസാരിച്ചു. തുടര്‍ ദിവസങ്ങളില്‍ പ്രമുഖരായ എഴുത്തുകാരും സാഹിത്യകാരന്മാരും വിദ്യാര്‍ത്ഥികള്‍ക്ക് വായനയുടെ സന്ദേശം പകര്‍ന്നു നല്‍കും . കാസര്‍ഗോഡ് ഡി.ഡി.ഇ. കെ.വി പുഷ്പ, ഡി.ഇ ഒ എന്‍ നന്ദികേശന് എന്നീ വിദ്യാഭ്യാസ മേധാവികള്‍ക്കൊപ്പം കവി കളായ മാധവന് പുറച്ചേരി, നാലപ്പാടം പത്മനാഭന് , രാധാകൃഷ്ണന് പെരുമ്പള എന്നിവരും നോവലിസ്റ്റുകളായ ഡോ. സന്തോഷ് പനയാല്‍ , പത്മനാഭന് ബ്ലാത്തൂര്‍, കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയും എഴുത്തുകാരനുമായ ബാബു പെരിങ്ങേത്ത് , എഴുത്തുകാരായ റഹ്മാന് തായലങ്ങാടി , എ.എസ്. മുഹമ്മദ് കുഞ്ഞി എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് വായനാ ദിന സന്ദേശം നല്കി