മുംബൈ: പതിനാലു വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തി. മുംബൈയിലെ വീട്ടില്‍നിന്ന് ഒക്ടോബര്‍ ഒന്നിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ അജയ് ബന്‍വാഷി (25) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതു നിഷേധിച്ചതിനെ തുടര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചാണ് പ്രതി കൊലപ്പെടുത്തിയതെന്നും കുപ്പികൊണ്ട് തലയ്ക്ക് അടിയ്ക്കുകയും ചെയ്തതായും പോലീസ് അറിയിച്ചു. സംഭവശേഷം പ്രതി മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചാണ് പോലീസ് ബന്വാഷിലേക്ക് എത്തിയത്. ഇയാളെ പലതവണ ചോദ്യം ചെയ്തതില്‍നിന്നാണ് സത്യം പുറത്തുവന്നതെന്ന് പോലീസ് അറിയിച്ചു.