അജാനൂർ: പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ആരാധനാലയങ്ങൾ തുറക്കാൻ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാവണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വാർഡ്കൾ കേന്ദ്രീകരിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി.
അജാനൂർ കടപ്പുറം റഹ്മാനിയ ജുമ മസ്ജിദ് പരിസരത്ത് പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരം മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി ഉൽഘാടനം ചെയ്തു.
കെ.എം.മുഹമ്മദ് കുഞ്ഞി, എ. അബ്ദുള്ള,ഖാദർ കൂമ്പള,അബ്ബാസ് പാലായി, ഇൻസാഫ് പാലായി,ഖാദർ കുടക്, മുഹമ്മദ് കെ.പി.സി, ആവിക്കൽ മുഹമ്മദ് കുഞ്ഞി,ബുഷറാമുഹമ്മദ് പാലായി തുടങ്ങയവർ സംബന്ധിച്ചു.