കാസർകോട് ജില്ലയില്‍ ദേശീയ പാതാ വികസനത്തിന് 5000 കോടി ചിലവഴിക്കും : മന്ത്രി
മുഹമ്മദ് റിയാസ്
കാസര്‍കോട്:ജില്ലയില്‍ ദേശീയപാത വികസനത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നിയമസഭയില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എയെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിര്‍മാണത്തിന് അയ്യായിരം കോടി രൂപയിലേറെ ചെലവഴിക്കും.
തലപ്പാടി- -ചെങ്കള റീച്ച് നിര്‍മാണം 1704 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ സംഘമാണ് ഏറ്റെടുത്തത്. ചെങ്കള- -നീലേശ്വരം റീച്ച് 1799 കോടിക്ക് മേഘ ഹൈദരബാദാണ് ഏറ്റെടുത്തത്. നീലേശ്വരം തളിപ്പറമ്പ് റീച്ചും 2251 കോടി രൂപയ്ക്ക് മേഘ തന്നെയാണ് നിര്‍മിക്കുക.
നീലേശ്വരം റെയില്‍വേ മേല്‍പ്പാലം 50.49 കോടി രൂപ ചെലവില്‍ ഇഇകെ കണ്‍സ്ട്രക്ഷനാണ് ഏറ്റെടുത്തത്. ജില്ലയില്‍ 85.95 കി. മീ ദൈര്‍ഘ്യമാണ് ദേശീയപാതക്കുള്ളത്. തലപ്പാടി -ചെങ്കള, ചെങ്കള -നീലേശ്വരം, നീലേശ്വരം -തളിപ്പറമ്പ റീച്ചുകളിലായി തലപ്പാടി മുതല്‍ കാലിക്കടവ് വരെ 104 കി.മീ ദൂരമുണ്ട്.
36 കോടി കൈമാറി
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്ത വകയില്‍ ഭൂ ഉടമകള്‍ക്ക് കൈമാറിയത് 812.36 കോടി രൂപ. ഇതുവരെ 1350.36 കോടി രൂപ ദേശീയപാത അതോറിറ്റിയില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചു.
376.58 കോടി രൂപയാണ് കൈമാറാന്‍ ബാക്കിയുള്ളത്. ഈ മാസം 30ന് മുമ്പ് ജില്ലയിലെ ഭൂമി പൂര്‍ണമായും ഏറ്റെടുക്കേണ്ടതിനാല്‍ നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കും