പ്രായപൂർത്തിയാവാത്ത ദളിത് വിദ്യാർത്ഥിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ
ചെറുപുഴ: ദളിത് വിഭാഗത്തിൽപെട്ട പ്ലസ് ടു വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെറുപുഴ പോലീസ് ഷൻ പരിധിയിലെ ഭൂതാനത്തെ പ്ലസ് ടു വിദ്യാർഥിനിയാണ് ജൂൺ 9 ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
17കാരിയായ പ്ല വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസി ലെ കണ്ടക്ടറായ കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ജിതിൻ (29) ആണ് ചെറുപുഴ പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണി കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9 നാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെ ത്തിയത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാ മർശങ്ങളുടെ അടിസ്ഥാനത്തിൽ ചെറുപുഴ പോലീസ് പോ ക്സോ നിയമപ്രകാരം കേസ്സെടുത്തു അന്വേഷണം തുടങ്ങി യത്. പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടോ എന്ന സംശ യം ഉയർന്ന സാഹചര്യത്തിൽ കുട്ടി ഉപയോഗിച്ചിരുന്ന മൊ ബൈൽ ഫോൺ പോലീസ് സൈബർ സെല്ലിന്റെ സഹായ ത്തോടെ പരിശോധന നടത്തി. ഇതിൽ സംശയം തോന്നിയ 3 ഫോൺ നമ്പറുകളും കോളുകളും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ജിതിനും ഉൾപ്പെട്ടിരുന്നു. പീ ഡനത്തെ തുടർന്നാണോ പെൺകുട്ടിയെ ആത്മഹത്യ ചെ യ്യാൻ പ്രേരിപ്പിച്ചതെന്ന സംശയം നിലനിൽക്കെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊർജി തമാക്കിയിട്ടുണ്ട്. ജിതിൻ പെൺകുട്ടിയെ കണ്ടതായി പോ ലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്. ഫോറൻസിക് സർജന്റെ നിഗമനം കേസ് അന്വേഷണത്തിന് ഏറെ ഗുണം ചെ യ്തു. അറസ്റ്റ് ചെയ്ത ജിതിനെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2015 ൽ 18 കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ജിതിൻ രണ്ടുമാസം ജയിലിൽ കിടന്നിരുന്നു.