കാഞ്ഞങ്ങാട്: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള അക്രമങ്ങൾക്കെതിരെ ഐഎംഎയുടെ ദേശവ്യാപക പ്രതിഷേധം. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
രാജ്യത്തെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ഐഎംഎആഹ്വാനംചെയ്ത ദേശവ്യാപക പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഡോക്ടർ ബൽറാം നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
ഡോ.മണികണ്ഠൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡോ. ടി വി പത്മനാഭൻ, ഡോക്ടർ ജമാൽ, ഡോക്ടർ റിയാസ്, ഡോക്ടർ പി. വിനോദ് കുമാർ, ഡോക്ടർ ശക്കീൽ അൻവർ, ഡോക്ടർ നിത്യാനന്ദ ബാബു, ഡോക്ടർ അഭിലാഷ്, ഡോക്ടർ രമ്യ തുടങ്ങിയവർ സംസാരിച്ചു