പ്രഫുൽ പട്ടേലിനെ നീക്കാൻസംസ്ക്കാര സാഹിതി സംസ്ഥാനത്ത് നിയോജക മണ്ഡലം തലങ്ങളിൽ നിന്നും രാഷ്ട്രപതിക്ക് 10000 കത്തുകൾ അയച്ചു.
കാഞ്ഞങ്ങാട്: ജനങ്ങളുടെ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റം ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ലെന്ന് സാഹിത്യകാരനും ‘കവിയുമായ ബാബുരാജ് മാസ്റ്റർ .
ലക്ഷദ്വീപിലെ സാംസ്ക്കാരിക അധിനിവേശത്തിനെതിരെ ,ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിനെ നീക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. സംസ്ക്കാര സാഹിതി സംസ്ഥാനത്ത് നിയോജക മണ്ഡലം തലങ്ങളിൽ നിന്നും രാഷ്ട്രപതിക്ക് 10000 കത്തുകൾ അയക്കുന്നതിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ നടന്ന രാഷ്ട്രപതിയ്ക്കുള്ള കത്തയക്കൽ പരിപാടിയുടെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു ബാബുരാജ് .
സാഹിതി ജില്ലാ ട്രഷറർ ദിനേശൻ മൂലക്കണ്ടം അദ്ധ്യക്ഷം വഹിച്ചു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ,
ചന്ദ്രൻ ഞാണിക്കടവ്, അരവിന്ദൻ കാരാട്ട് വയൽ,
സുരേഷൻ .കെ.,എന്നിവർ
ആശംസ അർപ്പിച്ച് സംസാരിച്ചു.
നിയോജക മണ്ഡലം ചെയർമാൻ രാമകഷ്ണൻ മോനാച്ച സ്വാഗതവും ജോയിൻ സിക്രട്ടറി നിയാസ് ഹൊസ്ദുർഗ്ഗ്നന്ദിയും പറഞ്ഞു.