തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി
നീലേശ്വരം: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ തൈക്കടപ്പുറം സി എച്ച് സിയക്ക് അനുവദിച്ച ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.തീരദേശത്ത് അധിവസിക്കുന്ന മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം ആളുകള്‍ക്ക് ആതുരസേവനത്തിനുവേണ്ടി ആശ്രയിക്കുന്ന തൈക്കടപ്പുറം സി എച്ച് സി യിൽ പുതിയ കെട്ടിടം ഒരുങ്ങുന്നതോടു കൂടി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍, തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്റെ ഇടപെടലിനെ തുടര്‍ന്ന് 105 ലക്ഷം രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും നീലേശ്വരം നഗരസഭ വിഹിതമായി 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. . 1.30 കോടി രൂപ അടങ്കലില്‍ നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തില്‍ 2 ഒ.പി മുറികള്‍, ഒബ്സര്‍വേഷന്‍ മുറികള്‍, ഡെന്റല്‍ ഒ.പി, സ്പെഷ്യല്‍ ഒ.പി, ഒ.പി രജിസ്ട്രേഷന് കൗണ്ടര്‍, ഡ്രസ്സിംഗ് റും, ലാബ്, ബ്രസ്റ്റ് ഫീഡിംങ് റൂം, ഫാര്‍മസി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. പുതിയ ബ്ലോക്ക് നിര്‍മ്മാണത്തോടൊപ്പം പ്രത്യേകം വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്