ജയ്പൂര്‍: രാജസ്ഥാനിലെ 49 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്. ചുരുവിലും സന്‍ഗോഡിലും ഫലോദി സിരോഹിയിലും ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. കൈതുന്‍ വാര്‍ഡിലും കോണ്‍ഗ്രസ് മുന്നിലാണ്.293 സീറ്റുകളില്‍ കോണ്‍ഗ്രസും 212 സീറ്റില്‍ ബി.ജെ.പിയും 106 ഇടങ്ങളില്‍ സ്വതന്ത്രരുമാണ് മുന്നേറുന്നത്. 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മൊത്തം 2,105 വാര്‍ഡുകളാണ് ഉള്ളത്.ഫലോദി മണ്ഡലത്തിലെ 38 വാര്‍ഡുകളില്‍ 27 വാര്‍ഡുകളില്‍ കോണ്‍ഗ്രസിനാണ് വിജയം. ഇവിടെ ഒന്‍പതിടത്ത് ബി.ജെ.പിയും നാല് ഇടത്ത് സ്വതന്ത്രരും വിജയിച്ചു. ഇവിടെ 40 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സിരോഹി മുനിസിപ്പല്‍ ബോഡിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 22 സീറ്റുകളും ബി.ജെ.പിക്ക് 9 സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസിന്റെ സന്യാം ലോധയാണ് ഇവിടെ ജയിച്ചത്.മംഗ്രോള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് ഒന്നില്‍ കോണ്‍ഗ്രസിന്റെ സുമന് വിജയിച്ചു. വാര്‍ഡ് രണ്ടില്‍ മമത സുമനാണ് വിജയം. വാര്‍ഡ് മൂന്നില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അങ്കിത് നാലാം വാര്‍ഡില്‍ ബി.ജെ.പിയുടെ സീമയും അഞ്ചാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഹേമന്ത് യാദവും വിജയിച്ചു.
ബന്‍സ്വരയിലെ 16ാം വാര്‍ഡില്‍ കോണ്‍ഗ്രസ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യ വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ശങ്കര്‍ലാലിനും ബി.ജെ.പിയുടെ കിരണിനും 292 വോട്ട് വീതം ലഭിച്ചു.ചുരുവില്‍ 1 മുതല്‍ 15 വരെയുള്ള വാര്‍ഡുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ബാക്കി പതിനാലിടത്ത് കോണ്‍ഗ്രസിനുമാണ് മുന്നേറ്റം. ഇവിടെ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.ജോധ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യ ഫലം കോണ്‍ഗ്രസിന് അനുകൂലമാണ്. ഇവിടെ അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കഴിഞ്ഞു.
ശ്രീഗംഗനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നിലാണ്. വാര്‍ഡ് 1 ല്‍ നിന്ന് സലിം ഖുറേഷിയും വാര്‍ഡ് 2 ല്‍ നിന്നുള്ള മുഹമ്മദ് ഫാറൂഖും വിജയിച്ചു. ഭരത്പൂരിലെ 40-ാം വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചന്ദ പാണ്ട വിജയിച്ചു. ബിക്കാനറിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് മുന്നിലാണ്.കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ആകെ 7,944 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. പ്രധാന മത്സരം കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും തമ്മിലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെയര്‍മാനേയും ഡെപ്യൂട്ടി ചെയര്‍മാനേയും യഥാക്രമം നവംബര്‍ 26, 27 തീയതികളില്‍ തെരഞ്ഞെടുക്കും.തദ്ദേശസ്ഥാപനങ്ങളിലെ 2105 വാര്‍ഡ് കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നവംബര്‍ 16 നാണ് നടന്നത്. മൊത്തം വോട്ടിംഗ് ശതമാനം 71.53 ആയിരുന്നു. അജ്മീര്‍ ജില്ലയിലെ നസിരാബാദ് മുനിസിപ്പാലിറ്റിയില്‍ 91.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉദയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലായിരുന്നു ഏറ്റവും കുറഞ്ഞ പോളിംഗ്.2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 49 ല്‍ 37 ഇടത്തും ബി.ജെ.പിക്കായിരുന്നു വിജയം. കോണ്‍ഗ്രസിന് ആറിടത്ത് മാത്രമായിരുന്നു വിജയിക്കാനായത്.