കിലയ്ക്ക് നൽകിയ ഉദുമ, കുണ്ടംകുഴി സ്കൂളുകളുടെ വികസന പ്രവൃത്തികൾ ഇന്‍കെലിന് മാറ്റി നൽകി
ഉദുമ: ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി, കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ വികസന പ്രവൃത്തികള്‍ ഇന്‍കെല്‍ ഏജന്‍സി ഏറ്റെടുത്ത് നടത്തും. കിഫ്ബിയുടെ മൂന്നുകോടി പദ്ധതിയിലാണ് ഈ സ്കൂളുകളുടെ വികസനം. നേരത്തെ കൈറ്റ് ഏജന്‍സിക്കാണ് എസ്പിവി നല്‍കിയത്. അധികഭാരമുള്ളതിനാല്‍ ഇന്‍കെലിനെ ഏല്‍പ്പിച്ചു. പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ കിലക്ക് കൈമാറി. നിര്‍മാണ പ്രവൃത്തി തുടങ്ങാന്‍ കാലതാമസമുണ്ടായതിനാലാണ് ഇന്‍കെലിനെ തന്നെ ഏല്‍പ്പിച്ചത്. ഡിപിആര്‍ തയ്യാറാക്കി സ്കൂളുകളുടെ വികസന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സി എച്ച് കുഞ്ഞമ്പു എംഎല്‍എയെ കിഫ്ബി ജനറല്‍ മാനേജര്‍ ഷൈല അറിയിച്ചു.