ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും; ഭക്തരെ തടയുക സര്‍ക്കാര്‍ ലക്ഷ്യമല്ല: ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചല്ല എന്നും മന്ത്രി പറഞ്ഞു.
ഭക്ത ജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ കര്‍മ്മങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.