സ്വകാര്യ ബസ് സര്‍വ്വീസിന് മാര്‍ഗനിര്‍ദ്ദേശവുമായി സർക്കാർ ;ഒറ്റ-ഇരട്ട അക്ക നമ്പറുകൾ ഒന്നിടവിട്ട ദിവസം സർവീസ് നടത്തണം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശം ആയി. ഒറ്റ – ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകള്‍ സര്‍വ്വീസസ് നടത്തണം. അടുത്ത തിങ്കഴാഴ്ച ( 210621)യും പിന്നെ വരുന്ന ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വ്വീസ് നടത്തണം.
അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (280621) ഒറ്റ നമ്പര്‍ ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങാന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദിനീയമല്ല.