മോട്ടോര്‍ തൊഴിലാളികള്‍ ജീവന് മരണ പോരാട്ടത്തിലേക്ക്പമ്പുകള്ക്ക് മുന്നില്‍ എസ്.ടി.യു മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു
ഉളിയത്തടുക്ക:ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക ,15 വർഷം തികഞ്ഞ വാഹനനിരോധനം പിൻവലിക്കുക, ഒരു വർഷത്തെ ഇൻഷൂറൻസ് ഒഴിവാക്കുക, ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക, ഒരു ലക്ഷം
രൂപ പലിശരഹിത വായ്പ തൊഴിലാളികൾക്ക് അനുവദിക്കുക ,മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അടിയന്തിരമായി നൽകുക, ചരക്ക് വാഹനങ്ങൾക്ക് സർക്കാർ വാടക നിശ്ചയിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ മുഴുവൻ പെട്രോൾ മുമ്പിലും നടക്കുന്ന സമരത്തിൻറെ ഭാഗമായി
മധൂർ പഞ്ചായത്ത് മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ ഉളിയത്തടുക്ക പെട്രോൾ പാമ്പിൻറെ മുമ്പിൽ സമരം സംഘടിപ്പിച്ചുSTU പഞ്ചായത്ത് സെക്രട്ടറി മജീദ് പടിഞ്ഞാറ് സ്വാഗതം പറഞ്ഞുപ്രസിഡണ്ട് റഫീഖ് ഉളിയത്തടുക്ക അധ്യക്ഷതവഹിച്ചുസമരത്തിൻറെ ഉദ്ഘാടനം മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് ചൂരി നിർവഹിച്ചുപരിപാടിയിൽ ആസിഫ് പട്ള തുടങ്ങിയവർ സംബന്ധിച്ചു
പഞ്ചായത്ത് ട്രഷറർ ഖാദർ എസ് പി നഗർ നന്ദി പറഞ്ഞു